• ഗരുഡൻ തൂക്കം ഫെബ്രുവരി 23, 24

    ചരിത്രപ്രസിദ്ധമായ ഏഴംകുളം വഴിപാട് തൂക്കത്തിന്റെ വഴിപാട്കാരുടെ മുൻഗണനാക്രമം

  • കുഭബ്ഭരണി മഹോത്സവം

    ഏഴംകുളത്തമ്മയുടെ തിരുനാളായ കുഭബ്ഭരണി മഹോത്സവം അശ്വതി, ഭരണി, കാർത്തിക ( 2018 ഫെബ്രുവരി 20, 21, 22, 23, 24) നാളുകളായി നടത്തപെടുന്നു.

  • ഏഴംകുളം ദേവി ക്ഷേത്രം

    ഗരുഡൻ തൂക്കം ഫെബ്രുവരി 23, 24


പൊങ്കാല മഹോത്സവം


മകര ഭരണി


കെട്ടു കാഴ്ച


ഗരുഡൻ തൂക്കം

ഏഴംകുളം ദേവി ക്ഷേത്രം

ശക്തി ദേവിയുടെ അധിവാസ കേന്ദ്രമായി സ്ഥാനപെടുത്തുന്ന ഏഴംകുളം ദേവി ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ അടൂരിന് അടുത്തു ഏഴകുളം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. എല്ലാ വർഷവും കുംഭ ഭരണി മഹോത്സവത്തോട് അനുബന്ധിച്ചു പ്രസിദ്ധമായ ഗരുഡൻ തൂക്കവും, കെട്ടു കാഴ്ചയും നടത്തപ്പെടുന്നു. ഈ സ്ഥലത്തെ പ്രകൃതി രമണീയതയും ശാന്തതയും ക്ഷേത്രം സന്ദർശിക്കുന്ന ഏതൊരു ഭക്തന്റെയും മാനസിക സമാധാനവും സന്തോഷവും ലഭിക്കുവാൻ കാരണമാകുന്നു.


ഏഴംകുളത്തമ്മയുടെ തിരുനാളായ കുഭബ്ഭരണി മഹോത്സവം അശ്വതി, ഭരണി, കാർത്തിക ( 2018 ഫെബ്രുവരി 20, 21, 22, 23, 24) നാളുകളായി നടത്തപെടുന്നു.

വീഡിയോ കാണുവാൻ

ഏഴംകുളം ദേവി ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തോടാനുബന്ധിച്ചു നടത്തപ്പെടുന്ന കെട്ടുകാഴ്ചയും, ഗരുഡൻ തൂക്കവും ഏറെ പ്രസിദ്ധമാണ്.

ഐതിഹ്യം

എട്ട് നൂറ്റാണ്ടുകളുടെ പഴക്കം കൽപ്പിക്കപ്പെടുന്ന ഏഴംകുളം ദേവി ക്ഷേത്രത്തെ കൊടുങ്ങല്ലൂർ ദേവിയുടെ മറ്റൊരു അധിവാസ കേന്ദ്രമായി സ്ഥാനപെടുത്തുന്ന ഐതിഹ്യം തലമുറകളിലൂടെ കൈമാറുന്നു. പറക്കോട് അവറുവേലിൽ കുഴിവേലിൽ കുടുംബത്തിലെ ഒരു സ്ത്രി ഭർതൃ സമേതയായി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പോയി. ക്ഷേത്രനടയിൽ തൊഴുതു മടങ്ങുമ്പോൾ ഭർത്താവിനെ കാണാനില്ല. അശരണയായ സ്ത്രി മനംനൊന്ത് പ്രാർഥിച്ചു. അപ്പോൾ തേജസ്വനിയായ ഒരു വ്യദ്ധ അടുത്തു ചെന്ന് സ്വാന്തനപെടുത്തി. മാത്രമല്ല മടക്കയാത്രയിൽ വൃദ്ധ തുണയായി ഒപ്പം പോരുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അവർ ഏഴംകുളത്ത് വഴിയോരത്തെ പാടത്തിന്റെ കരയ്ക്ക് തെല്ലുനേരം വിശ്രമിച്ചതിനു ശേഷം പടിഞ്ഞാരെകരയിലെ കുടംബവീട്ടിലേക്ക് പോയി . കുടുംബത്തിന്റെ പടിപ്പുര കടന്നതോടെ വൃദ്ധയെ കാണാതായി. നാടായ നാടൊക്കെ തിരഞ്ഞിട്ടും വൃദ്ധയെ കണ്ടെത്താനായില്ല. ആ വൃദ്ധ സാക്ഷാൽ കൊടുംങ്ങല്ലൂർ ഭഗവതി ആണെന്നു പിന്നീട് ദേവപ്രശ്നത്തിൽ തെളിഞ്ഞു വ്യദ്ധയും സത്രിയും ഇളവറ്റ സ്ഥലത്ത് അവറുവേലിൽ കുഴിവേലിൽ കുടുബക്കാർ ക്ഷേത്രം പണികഴിപ്പിച്ച് ദേവിയെ കുടിയിരുത്തി.