ക്ഷേത്ര നിയമാവലി

ഏഴംകുളം ദേവി ക്ഷേത്രത്തിന്റ ഊരാണ്മയെ പ്രതിനിധീകരിച്ച് കുന്നത്തൂർ താലൂക്കിൽ അടൂർ വില്ലേജിൽ പറകോട് മുറിയിൽ സരോവരത്തിൽ വീട്ടിൽ എൻ. ആർ . കുറുപ്പും ടി ക്ഷേത്രവുംമായി ചിരപുരാതന കാലം മുതൽക്ക് ബന്ധപ്പെട്ടു പോരുന്ന ഏഴംകുളം തെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, നെടുംമൺ, പറക്കോട് തെക്ക്, പറക്കോട് പടിഞ്ഞാറ്, പറകോട് ഇടയിൽ, മങ്ങാട്, ചെറുകുന്നത്ത്, എന്നീ മുറികളിലെ ഹൈന്ദവരെ പ്രതിനിധീകരിച്ച് യഥാക്രമം ചെങ്കള്ളിൽ ഭാസ്ക്കരൻ നായർ , ചങ്ങേതൂണിൽ വിളയിൽ കെ.ഗോപാലൻനായർ, ബീന സദനത്തിൽ എൻ രാമകൃഷ്ണപിള്ള, നാക്കോലയ്ക്കൽ കെ പരമേശ്വരൻ ഉണ്ണിത്താൻ, പരമേശ്വരവിലാസത്ത് എൻ നാരായണപിള്ള , അമ്പിയിൽ ആർ.ശങ്കരപിള്ള, ജയചന്ദ്രവിലാസം കെ. അപ്പുക്കുട്ട കുറുപ്പ്, പ്ലാവില തെക്കതിൽ കെ. പരമേശ്വരകുറുപ്പ്, മംഗലത്തു പുത്തൻവീട്ടിൽ പി.പരമു പിള്ള, കോടിയാട്ടു വീട്ടിൽ എൻ. രാഘവൻപിള്ള എന്നിവരും ചേർന്ന് 1974 ആഗസ്റ്റ് 22-o തിയതി ഏനാത്ത് സബ് രജിസ്ട്രിയിൽ 1V/56 മത് നമ്പറായി രജിസ്റ്റർ ചെയ്ത ഏഴംകുളം ദേവി ക്ഷേത്ര ഭരണ ഉടമ്പടി അനുസരിച്ചും അതിലെ വ്യവസ്ഥകൾക്ക് വിധേയമായും രൂപികരിച്ചിട്ടുള്ളതാണ് ഈ സംഘടന.